Uncategorized

പഞ്ചായത്ത് ഓഫീസിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; സിസിടിവി പരിശോധിച്ചപ്പോൾ വൈസ്പ്രസിഡൻ്റ് കുടുങ്ങി, പിഴയായി അടച്ചത് ₹1000 രൂപ

കൊല്ലം : കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് 1000 രൂപ പിഴ. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി കെ.റെജിയാണ് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടച്ചത്. പഞ്ചായത്ത് ഓഫീസിന്റെ പിൻവശത്തേക്ക് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വലിച്ചെറിയുകയായിരുന്നു.

മാലിന്യം നിക്ഷേപിച്ചത് ആരാണെന്ന് കണ്ടെത്താൻ സി സി ടി വി പരിശോധിച്ചപ്പോഴാണ് വൈസ് പ്രസിഡന്റ് കുടുങ്ങിയത്. നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ നിർദേശിച്ചതോടെ 1000 രൂപ പിഴയടക്കുകയായിരുന്നു.ഹോട്ടലിൽനിന്ന് വാങ്ങിയ ഭക്ഷണത്തിന്റെ മാലിന്യമാണ് ഉപേക്ഷിച്ചതെന്നും സാധാരണ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരികയാണ് പതിവെന്നുമാണ് വൈസ് പ്രസിഡന്റിന്റെ വിചിത്രമായ വിശദീകരണം. സംഭവം വാർത്തായതോടെ വലിയ എതിർപ്പ് വൈസ് പ്രസിഡ‍ൻ്റിനെതിരെ ഉയരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button