Uncategorized

തൃശൂർ മെഡിക്കൽ കോളേജിൽ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ഗുരുതര വീഴ്ചയെന്ന് കെ രാജൻ എംഎൽഎ

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കെ രാജൻ എംഎൽഎ. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ പരിശോധന ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ രാജൻ ആവശ്യപ്പെട്ടു.

വിഷയത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ആശുപത്രിയിലെ ശുചിമുറി 24 മണിക്കൂറിനുള്ളിൽ വൃത്തിയാക്കിയെന്നാണ് അധികൃതർ പറയുന്നത്. അങ്ങനെയാണെങ്കിൽ മൃതദേഹം എങ്ങനെയാണ് ഇത്രയും സമയം ശുചിമുറിയിൽ കിടന്നതെന്ന് കെ രാജൻ ചോദിച്ചു.മൃതശരീരത്തിന് 36 മണിക്കൂർ പഴക്കമുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും സമയം മൃതദേഹം ശുചിമുറിയിൽ കിടന്നിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

പാലക്കാട് ചിറ്റൂർ സ്വദേശിയായ 79കാരൻ റാവുത്തറിനെയാണ് മരിച്ത് നിലയിൽ കണ്ടെത്തിയത്. നവംബർ 19ന് രാത്രി 9 മണിയോടെ റാവുത്തറിനെ കാണാതാവുകയായിരുന്നു. 21ന് രാവിലെയാണ് ശുചിമുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. ശുചിമുറി കൂടുതൽ സമയമായി അടഞ്ഞുകിടക്കുന്നത് കണ്ട് ശുചീകരണ തൊഴിലാളികളാണ് ശുചിമുറി ബലമായി തുറന്നത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button