Uncategorized

തൃഷയുടെ പേരിലുള്ള സംഘടന രൂപീകരിച്ചത് താരത്തിന്റെ അനുമതിയില്ലാതെ; മൗനം തുടർന്ന് നടി

ചെന്നൈ: തമിഴ് നടി തൃഷയുടെ പേരില്‍ ആരാധകര്‍ സംഘടന രൂപീകരിച്ചത് താരത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ. സംഘടന സ്ഥാപകനും കോ- ഓഡിനേറ്ററുമായ രാജഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിട്ടും സംഘടനയെ കുറിച്ചോ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചോ തൃഷ ഇതുവരെയും ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. അതേസമയം താരത്തിന്റെ പേരില്‍ ആരംഭിച്ച സംഘടന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ്. സൗജന്യ നിയമസഹായവും ചികിത്സാ സഹായവുമാണ് ആദ്യ ലക്ഷ്യം. മാത്രമല്ലസംഘടന സംസ്ഥാനവ്യാപകമായി വിപുലീകരിക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഭാരവാഹികളെ നിയമിക്കും.കഴിഞ്ഞദിവസമാണ് തിരുനെല്‍വേലിയില്‍ തൃഷയെ കേന്ദ്രീകരിച്ച് രൂപീകരിച്ച പുതിയ സംഘടനയുടെ പ്രഖ്യാപനം നടന്നത്. ഇളയ പുരട്ചി തലൈവി തൃഷ പേരവൈ എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ ഇളയ വിപ്ലവ നായിക എന്ന പദവി ഭാരവാഹികള്‍ നല്‍കി. മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ശേഷം ഏറ്റവും വലിയ വ്യക്തിത്വവും സ്വാധീനശക്തിയുമുള്ള വ്യക്തി തൃഷയാണന്ന് ചടങ്ങില്‍ സംഘടനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തൃഷയ്ക്ക് പ്രധാന വ്യക്തിത്വമായി ഉയര്‍ന്ന് വരാമെന്നും സംഘടന അഭിപ്രായമുയര്‍ത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button