Uncategorized

വിളിപ്പേര് ‘തക്കുടു’, നാലോളം സ്റ്റേഷനുകൾ ക്രിമിനൽ കേസുകൾ; 24 കാരൻ വിമൽരാജ് കാപ്പ നിയമപ്രകാരം കരമന പൊലീസിന്‍റെ പിടിയിൽ

കരമന: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം കരമന പൊലീസ് പിടികൂടി. കരമന മേലാറന്നൂർ സ്വദേശി തക്കുടു എന്ന് വിളിക്കുന്ന വിമൽരാജ് (24) ആണ് പിടിയിലായത്. നഗരത്തിൽ ഗുണ്ടകൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്‍റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി കൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണവും അറസ്റ്റും. പൂജപ്പുര, കരമന, നേമം, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ വീടിനുനേരെ ബോംബെറിഞ്ഞ് ഒരു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടുകൂടിയാണ് ഇയാൾക്കെതിരെ കാപ്പ പ്രയോഗിക്കാൻ തീരുമാനമെടുത്തത്. തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിൽ ഫോർട്ട് എ.സി.പി പ്രദീപിൻ്റെ നേതൃത്വത്തിൽ നേമം സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, കരമന എസ്.എച്ച്.ഒ അഭിജിത്ത് എന്നിവർ തയ്യാറാക്കി സമർപ്പിച്ച കാപ്പ ആക്ട് പ്രൊപോസൽ അംഗീകരിച്ചു കൊണ്ടാണ് ഇയാളെ കാപ്പ ആക് ചുമത്താൻ അധികൃതർ ഉത്തരവ് നൽകിയത്.

മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരാതെ മുങ്ങി നടന്ന പ്രതിയെപ്പറ്റി സിറ്റി പൊലീസ് കമ്മിഷണർക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button