*യുണൈറ്റഡ് മർച്ചന്റ് ചേമ്പർ യൂത്ത് വിങ് പേരാവൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾക്കുള്ള അനുമോദനം പേരാവൂർ യു എം സി ഹാളിൽ വച്ച് നടന്നു.*

പേരാവൂർ: യു.എം.സി. 2026–28 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾക്ക് പേരാവൂർ യൂത്ത്.വിങ്ങ്.യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. പേരാവൂർ യു.എം.സി. ഹാളിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് വാർഡ് മെമ്പർ കെ.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് വിങ്ങ്പ്രസിഡന്റ് എ.പി. സുജീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിനോജ് നരിതൂക്കിൽ, വർക്കിംഗ് പ്രസിഡന്റ് കെ.എം. ബഷീർ, ജില്ലാ ജനറൽ സെക്രട്ടറി എ.യു. രാജു, ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം, ജില്ലാ കോർഡിനേറ്റർ സിനോജ് മാക്സ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
യൂത്ത് വിങ് ജനറൽ സെക്രട്ടറി ബാബാ ഫാമിലി, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ദിവ്യാസ്വരൂപ് യു.എം.സി. രക്ഷാധികാരി വി.കെ. രാധാകൃഷ്ണൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.ജെ. ബെന്നി, യൂണിറ്റ് ട്രഷറർ പ്രവീൺ കാരാട്ട്, വനിതായൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് രേഷ്മ പ്രവീൺ, യൂത്ത് വിങ് ട്രഷറർ സിറാജ് കൊട്ടാരത്തിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.




