അധികാരസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പിടിവലിയാണ് മന്ത്രിസഭായോഗത്തിൽ ഉണ്ടാകുന്നത്: ഡോ. ജോൺ ബ്രിട്ടാസ് എം പി

അധികാരസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പിടിവലിയാണ് യുഡിഎഫ് മന്ത്രിസഭായോഗത്തിൽ ഉണ്ടാകുന്നതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. സത്യപ്രതിജ്ഞ ചെയ്യാത്തവർ മന്ത്രിസഭായോഗത്തിൽ എത്തുന്നു. മന്ത്രിസഭാ യോഗത്തിലെ കാര്യങ്ങളെല്ലാം ചോരുകയാണ്. ഇന്നലെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത് വള്ളി പുള്ളി തെറ്റാതെ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. അത് മന്ത്രിമാരും മുഖ്യമന്ത്രിയും സ്ഥിരീകരിച്ചുവെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.
സണ്ണി ജോസഫിന്റെ രോദനമാണ് ഇന്നലെ കണ്ടത്. എന്നേ ഒരു കഴിവ് കെട്ടവൻ ആക്കി മാറ്റിയില്ലെ സതീഷാ എന്ന് സണ്ണി ജോസഫ് പോലും ചോദിച്ചു. ഇന്നലെ ഉണ്ടായത് കൂടിയാലോചനകൾ ഇല്ലാത്തതിന്റെ ഭാഗമായുള്ള തർക്കം. മുന്നണിയിൽ കൂടിയാലോചനകൾ ഇല്ലെന് ഷിബു ബേബി ജോൺ പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണ് മന്ത്രിസഭയുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുൻ ചിഫ് സെക്രട്ടറി തന്നെ പറഞ്ഞു സർക്കാരിന്റെ തീരുമാനങ്ങൾ അജ്ഞാത കേന്ദ്രത്തിലാണ് ഉണ്ടാകുന്നതെന്ന്. എല്ലാം തിരുത്തി പറയുന്ന സർക്കാരായി മാറി. വാർത്ത കൊടുത്ത പത്രക്കാർക്ക് നേരെ കൊഞ്ഞണം കുത്തിയിട്ട് കാര്യമില്ല. സത്യപ്രതിജ്ഞ ചെയ്യാത്ത അദൃശ്യ ശക്തികളാണ് സർക്കാരിൽ കിടന്നു വിലസുന്നത്. ഐസിസി നേതാക്കൾ ജിജി തോംസൺ പറഞ്ഞ ആരോപണം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയിൽ ചർച്ച നടന്നത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. ഇവിടെ അങ്ങനെയാണോ.
ഗ്രൂപ്പ് തിരിച്ച് അധികാരസ്ഥാനങ്ങൾക്ക് വേണ്ടി തമ്മിൽ തർക്കമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി കൂട്ടിചേർത്തു.




