Uncategorized
നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; അഞ്ച് പേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി. നെടുമങ്ങാട്-വിതുര റോഡിലുണ്ടായ അപകടത്തിൽ കൈക്കുഞ്ഞടക്കം അഞ്ച് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നെടുമങ്ങാട് മണ്ണൂർക്കോണം പീപ്പിൾസ് ലൈബ്രറിക്ക് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയത്ത് കടയ്ക്ക് സമീപം കൈക്കുഞ്ഞുമായി അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചുനിൽക്കുകയായിരുന്നു. ഇവർക്ക് തൊട്ടരികിലൂടെ കുതിച്ചെത്തിയ കാർ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു



