‘കേരള ബാങ്കിനെതിരെ പ്രചാരണം നടത്തുന്നത് സർക്കാരിന് ഭൂഷണമല്ല, കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ തയ്യാറാകണം’: പിണറായി വിജയൻ

തിരുവനന്തപുരം: ബാങ്കിങ് മേഖലയുമായി ജനങ്ങളെ ബന്ധിപ്പിച്ചത് കേരളത്തിലെ സഹകരണ മേഖലയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളിൽ നിക്ഷേപ താത്പര്യം വളർത്താൻ സഹകരണ ബാങ്കുകൾക്ക് സാധിച്ചു. സഹകരണ ബാങ്കുകളുടെ നിക്ഷേപം പ്രദേശത്ത് ജനങ്ങൾക്ക് തന്നെ ഉപയോഗപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ എല്ലാ ആവശ്യത്തിനും സഹകരണ മേഖലയുടെ സഹായം ലഭിക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ പ്രളയകാലത്ത് സഹകരണ മേഖലയിൽ നിന്ന് വലിയ സഹായമുണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പേരൂർക്കട സഹകരണ ബാങ്ക് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. ചില തെറ്റായ പ്രവണതകൾ ചില ഇടങ്ങളിൽ ഉണ്ടായി. ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാക്കി സഹകരണ മേഖലയാകെ അഴിമതിയാണ് എന്ന് പ്രചരണം ഉണ്ടായി. സഹകരണ മേഖലയിൽ അഴിമതി അന്യമായി നിൽക്കണം.തെറ്റായ ഒരു പ്രവണതയും സഹകരണ മേഖലയിൽ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.സഹകാരികൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ആഗോളവത്ക്കരണത്തിന്റെ കെടുതി സഹകരണ മേഖലയെയും ബാധിച്ചതായും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാൻ ചിലർ ശ്രമിച്ചു. പക്ഷേ ആ ലക്ഷ്യം നടപ്പായില്ല. കേരള ബാങ്ക് കൊണ്ട് എന്ത് പ്രയോജനം എന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പകളുടെ പലിശ നിരക്ക് കുറഞ്ഞു. ഇത് കേരള ബാങ്കിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.



