Uncategorized

‘രാധ 97 കോടിയോളം നൽകാനുണ്ട്, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; വിതുമ്പി അംബിക, ആരോപണങ്ങളിൽ മറുപടി

സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം തള്ളി നടി അംബിക. തന്റെ അറിവില്ലാതെ രാധ ചെന്നൈയിലെ എ.ആർ.എസ്. ഗാർഡൻ വിൽക്കാൻ ശ്രമിച്ചെന്ന് അംബിക ആരോപിച്ചു. രാധ സ്വർണം തട്ടിയെടുത്തെന്നും ചെന്നൈയിലെ വാർത്താ സമ്മേളനത്തിൽ നടി ആരോപിച്ചു.ചെക്ക് കേസിൽ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഇതിനിടെയാണ് രാധ പരാതിയുമായി എത്തിയത്. രാധയുടെ ഭർത്താവ് രാജശേഖരനാണ് നീക്കങ്ങൾക്ക് പിന്നിൽ. കോടികൾ വിലമതിക്കുന്ന ചെന്നൈ എ.ആർ.എസ്. ഗാർഡൻ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായും അംബിക ആരോപിച്ചു.കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളാണിത്. ഇത് വീട്ടിൽ തന്നെ ഒതുക്കി തീർക്കാൻ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയത്. സ്റ്റുഡിയോയുടെ ഷെയർ, വസ്തു എന്നിവ സംബന്ധിച്ച് ഒരുപാട് കേസുകൾ തങ്ങൾ തമ്മിലുണ്ട്. 97 കോടിയോളം രാധ തനിക്ക് നൽകാനുണ്ട്. ചെക്ക് തന്നതും അത് ബാങ്കിൽ ബ്ലോക്ക് ചെയ്തതും രാധയാണെന്നും അംബിക പറഞ്ഞു.അംബികയ്ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ രംഗത്തെത്തിയിരുന്നു. അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തി രാധ പരാതി നൽകിയത്. അംബികയും സഹോദരനും ചേർന്ന് തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button