Uncategorized

എൽപിഎസ്ടി സമരം അവസാനിപ്പിക്കാൻ സർക്കാർ ഫോർമുല; അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കാൻ നീക്കം

തിരുവനന്തപുരം: എല്‍പിഎസ്ടി സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല തയ്യാറാക്കി സര്‍ക്കാര്‍. തസ്തിക നഷ്ടപ്പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:25 ആക്കാനാണ് ആലോചന. നിലവില്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 ആണ്. ഇളവ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ബാധകമാകില്ല. 150 ല്‍ കുറയാത്ത കുട്ടികളുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ പിഎസ്‌സി വഴി നിയമനം നല്‍കും. ഇത് വഴി കൂടുതല്‍ പേർക്ക് ജോലി ലഭിക്കും.

സര്‍ക്കാരിന്റെ നിര്‍ദേശം നാളത്തെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. രണ്ട് നിര്‍ദേശവും നടപ്പിലാക്കുക വഴി 50 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഒരു അധ്യാപകന് 25 വിദ്യാര്‍ത്ഥികള്‍ എന്ന രീതിയിലേക്കാണ് സര്‍ക്കാര്‍ ഫോര്‍മുല തയ്യാറാക്കിയിരിക്കുന്നത്.

വളര്‍മതി ഉള്‍പ്പെടെയുള്ള എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം കൈവിട്ടു പോകുമെന്ന ആശങ്കയെ തുടര്‍ന്നാണ് നീക്കം. കുട്ടികള്‍ കുറവുള്ള സ്‌കൂളുകളില്‍ 1:30 എന്ന അനുപാതത്തില്‍ 25 കുട്ടികള്‍ മാത്രമേ ഉള്ളുവെങ്കില്‍ ഡിവിഷന്‍ കുറവായി കണക്കാക്കി അവിടെയുള്ള അധ്യാപകരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നതാണ് രീതി. ഈ ഫോര്‍മുല വരുന്നതോടെ അധ്യാപകരെ മാറ്റില്ല. അതോടെ കൂടുതല്‍ അധ്യാപകര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാഹചര്യവുമുണ്ടാവും. 150 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ പ്രധാനാധ്യാപകരെ ക്ലാസ് ചുമതലകളില്‍ നിന്ന് മാറ്റുമ്പോള്‍ പകരം ദിവസ വേതന അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇനി അതിന് പകരം പിഎസ്‌സിയില്‍ നിന്ന് തന്നെ നിയമനം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button