Uncategorized

കണിച്ചാറിൽ വനിതാ സാഹിതിക്ക് പുതിയ യൂണിറ്റ്

​കണിച്ചാർ: വനിതാ സാഹിതിയുടെ കണിച്ചാർ യൂണിറ്റ് രൂപീകരിച്ചു. കണിച്ചാർ ഇ.കെ. നായനാർ സ്മാരക ജനകീയ വായനശാലയിൽ വെച്ച് കെ.പി. ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന രൂപീകരണയോഗം വനിതാ സാഹിതി കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.ഡി. ബീന ഉദ്ഘാടനം ചെയ്തു.
​കലാസാംസ്കാരിക പരിപാടികളുടെ വേദിയായ തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ജനകീയ ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോർപ്പറേഷൻ്റെ നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രമേയം പാസാക്കി.
​യോഗത്തിൽ രജനി പ്രശാന്ത് സ്വാഗതം പറഞ്ഞു. വനിതാ സാഹിതി ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ. ബിന്ദു, വിനൂപ ബാബു, പ്രമീള രാജ്മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
​പുതിയ ഭാരവാഹികളായി ഷൈലജ ചന്ദ്രൻ (പ്രസിഡന്റ്), ഷൈല എം.എൻ. (വൈസ് പ്രസിഡന്റ്), രജനി പ്രശാന്ത് (സെക്രട്ടറി), കെ.പി. ഗീത (ജോയിന്റ് സെക്രട്ടറി) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button