Uncategorized

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിക്ക് 15 ദിവസത്തെ പരോൾ; ജയിലിൽ നിന്ന് പുറത്തിറങ്ങി

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിക്ക് ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ഷാഫി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.
ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഷാഫിയുടെ പരോൾ അപേക്ഷ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നേരത്തെ തള്ളിയിരുന്നു. തുടർന്ന്, കുഞ്ഞിനെ കാണുന്നതിനായി പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി 15 ദിവസത്തേക്ക് പരോൾ അനുവദിക്കാൻ ഉത്തരവിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button