എവിടെ പൊലിസ് തടയുന്നുവോ അവിടെ സമരം; ഡൽഹിയിൽ ഇന്നും സമരം പ്രഖ്യാപിച്ച് സിജെപി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി. പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്നാണ് സിജെപി പ്രഖ്യാപനം.എവിടെ പൊലിസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് ആഹ്വാനം. തിങ്കളാഴ്ച ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കസ്റ്റഡിയിൽ എടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കൾ എവിടെ എന്നതിൽ സൂചന ഒന്നും പൊലിസ് പുറത്തുവിടുന്നില്ല.
ഏത് ഏജൻസിയാണ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത് എന്ന് പോലും വിവരമില്ലെന്ന് സിജെപി പറയുന്നു. അഭിജിത് ദീപ്കെ, സൗരവ്, അശുതോഷ് എന്നിവരെ ഉടനടി വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഡൽഹി പൊലിസ് കമ്മിഷണർക്ക് നിലവിലെ നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.




