Uncategorized

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു; നാടോടി സ്ത്രീക്ക് ദാരുണാന്ത്യം

നെടുമ്പാശേരി: ദേശീയപാതയില്‍ ദേശം കുന്നുംപുറം കവലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് നാടോടി സ്ത്രീ മരിച്ചു. ചൊവ്വാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനും പരിക്കേറ്റു.

ഇരുവരെയും ദേശം സിഐ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ യുവതിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിച്ചു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പുറയാര്‍ സ്വദേശിനി ശ്യാമള എന്നാണ് ഇവര്‍ ആശുപത്രിയില്‍ നല്‍കിയ മൊഴി. എന്നാല്‍ ഈ വിലാസത്തില്‍ ഇവരെ തിരിച്ചറിയാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. മരിച്ച സ്ത്രീയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button