Uncategorized

ഗോവ-മം​ഗളൂരൂ വന്ദേഭാരത് ബെം​ഗളൂരുവിലേക്ക് നീട്ടി; മണിക്കൂറിൽ 54 കി.മീ മാത്രം വേ​ഗത, നവംബർ 13 മുതൽ സർവീസ്

ബെം​ഗളൂരു: ​ഗോവ-മം​ഗളൂരു വന്ദേഭാരത് എക്സ്പ്രസ് ബെം​ഗളൂരുവിലേക്ക് നീട്ടി. നവംബർ 13 മുതൽ ​ഗോവ-ബെം​ഗളൂരൂ(മഡ് ​ഗാവ്-യശ്വന്ത്പുർ) വന്ദേഭാരത് സർവീസ് ആരംഭിക്കും. നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ​ഗോവ-ബെം​ഗളൂരൂ വന്ദേഭാരത് രാജ്യത്തിന് സമർപ്പിക്കും. ആഴ്ചയിൽ ആറുദിവസം ഇരുദിശകളിലേക്കും ട്രെയിൻ സർവീസ് നടത്തും. ബെം​ഗളൂരുവിൽനിന്ന് ബുധനാഴ്ചയും ​ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടാകില്ല.

രാവിലെ 7.35-ന് ട്രെയിൻ യശ്വന്ത്പൂരിൽനിന്ന് പുറപ്പെടും. രാത്രി 8.55-ന് ​ഗോവയിലെത്തും. ​ഗോവയിൽനിന്ന് രാവിലെ 8.20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9.15ന് യശ്വന്ത്പൂരിൽ എത്തും. ശ്രാവണബെലഗോള, ഹാസൻ സക്ലേഷ് പുര, സുബ്രഹ്മണ്യ റോഡ്, കബക്കാപുത്തൂർ, മംഗളൂരു ജംഗ്ഷൻ, തൊക്കൂർ, ഉഡുപ്പി കുന്താപ്പുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.

മണിക്കൂറിൽ 54 കിലോമീറ്റർ മാത്രമാകും ട്രെയിനിന്റെ വേഗത. രാജ്യത്തെ വന്ദേഭാരത് സർവീസുകളിൽ വേ​ഗം കുറഞ്ഞ സർവീസാകും ഇത്. ​ഗോവ-മം​ഗളൂരൂ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാൽ, ഇത് പരി​ഗണിക്കാതെയാണ് മം​ഗളൂരുവിൽനിന്ന് ബെം​ഗളൂരുവിലേക്ക് സർവീസ് നീട്ടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button