Uncategorized
പട്ടാപ്പകൽ ജനവാസ മേഖലയിൽ വിലസി ഒറ്റയാൻ, തരിയോടുകാരെ ഭീതിയിലാഴ്ത്തി മുറിവാലൻ

തരിയോട്: വയനാട് തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ ഒറ്റയാൻ. സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശത്ത് വ്യാപക കൃഷി നാശം വിതച്ചാണ് കാട്ടാനയുടെ വിഹാരം. വാലുമുറിയൻ എന്ന കട്ടാനയാണ് ഭീതി പരത്തിയത്.വ്യാഴാഴ്ച രാവിലെ തരിയോട് എട്ടാംമൈൽ പമ്പ് ഹൗസിന് സമീപമാണ് സംഭവം. റോഡരികിൽ മറച്ചുകെട്ടിയിരുന്ന ഷീറ്റ് തകർത്താണ് വാല് മുറിഞ്ഞ കാട്ടാന റോഡിലേക്ക് ഇറങ്ങിവന്നത്. തുടർന്ന് റോഡിലൂടെ മുന്നോട്ട് നീങ്ങിയ ആന, സ്കൂട്ടറിന്റെ ശബ്ദം കേട്ടതോടെ പെട്ടെന്ന് തിരിഞ്ഞ് യാത്രക്കാരന് നേരെ പാഞ്ഞടുക്കുകയായിരുന്നു.കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ സുഗന്ധഗിരി സെക്ഷൻ പരിധിയിൽപ്പെടുന്ന ഈ പ്രദേശത്ത് മുറിവാലൻ കൊമ്പൻ സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാർ വിശദമാക്കുന്നത്




