Uncategorized

‘യു ഡി എഫ് യോഗം ചേരാത്തത് എന്തെന്ന് യുഡിഎഫ് ചെയര്‍മാനോട് ചോദിക്കണം’; വീണ്ടൂം അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാത്തത് എന്ത് എന്ന് യുഡിഎഫ് ചെയര്‍മാനോട് ചോദിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. അഭിപ്രായങ്ങള്‍ തുറന്നു പറയുകയാണ് ചെയ്തത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ അഭിപ്രായത്തില്‍ തന്നെ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നത് എന്ന സണ്ണി ജോസഫിന്റെ പ്രതികരണ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു യുഡിഎഫ് കണ്‍വീനറുടെ നിലപാട്. മന്ത്രി എന്ന നിലയില്‍ ആയിരിക്കും അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. മന്ത്രിസഭയില്‍ കൂട്ട് ഉത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും എന്നെ അറിയിക്കണമെന്നില്ലെന്നും ക്യാബിനറ്റ് തീരുമാനങ്ങള്‍ എല്ലാം തന്നെ അറിയിക്കണ്ടതില്ലെന്നും അടൂര്‍ പ്രകാശ് വ്യകത്മാക്കി. കെപിസിസി അധ്യക്ഷന്‍ മന്ത്രിസഭയില്‍ ഉള്ള ആളാകുമോ എന്ന കാര്യം തനിക്കറിയില്ല. ഉടന്‍ തീരുമാനം ഉണ്ടാകണം എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അത് എന്നത്തേക്ക് എന്ന് പറയാന്‍ താന്‍ അനുയോജ്യനല്ലെന്നും ഏതെങ്കിലും ഒരാള്‍ വരട്ടെ മാധ്യമങ്ങള്‍ വിഷമിക്കേണ്ട എന്നുമായിരുന്ന അടൂര്‍ പ്രകാശിന്റെ പ്രതികരണം. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങളിലും തീരുമാനം വേഗത്തിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നായിരുന്നു നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നാലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും രൂക്ഷ വിമര്‍ശനമാണ് അടൂര്‍ പ്രകാശ് ഉന്നയിച്ചത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചത് പോലെ യുഡിഎഫ് കണ്‍വീനറെയും പുറത്തുചാടിക്കാനുള്ള ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നില്‍ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലെന്നാണ് വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ അടൂര്‍ പ്രകാശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button