അഭിറാമിന്റെ മരണം: ആസൂത്രണത്തിന്റെ തെളിവ് കണ്ടെത്തി, വിവരം ലഭിച്ചത് പ്രതികളുടെ സോഷ്യല്‍ മീഡിയ ചാറ്റുകളില്‍ നിന്ന്

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസില്‍ ആസൂത്രണം സംബന്ധിച്ച തെളിവ് കണ്ടെത്തി പൊലീസ്. പ്രതികളുടെ സോഷ്യല്‍ മീഡിയ ചാറ്റുകളില്‍ നിന്നാണ് തെളിവ് ലഭിച്ചത്. രണ്ടാം പ്രതി അനന്തയ്ക്കും നാലാം പ്രതി ഉമറിന്റെ പെണ്‍ സുഹൃത്തിനും കൊലപാതക വിവരം അറിയാമായിരുന്നുവെന്നും പൊലീസ്.പ്രതികള്‍ ഡിലീറ്റ് ചെയ്യാത്ത ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. ചില വിവരങ്ങള്‍ പ്രതികള്‍ ഡിലീറ്റ് ചെയ്തുവെന്നും പൊലീസ് പറയുന്നു. റിട്രീവ് ചെയ്യാന്‍ നാല് പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കും. കൊല്ലപ്പെട്ട അഭിറാമിന്റെ ഫോണ്‍ എവിടെയെന്നു പ്രതികള്‍ പറഞ്ഞിരുന്നില്ല.രണ്ടാം പ്രതി അനന്ദയ്ക്കും നാലാം പ്രതി ഉമറിന്റെ പെണ്‍ സുഹൃത്തിനും കൊലപാതക വിവരം അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഒന്നാം പ്രതി പതിനേഴുകാരനെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യും.
പതിനേഴുകാരന്റെ കൊലപാതകത്തില്‍ തെളിവ് ശേഖരണത്തില്‍ പൊലീസിന് വെല്ലുവിളി പ്രതികളുടെ മൊഴികളിലെ വൈരുധ്യമാണ്. നിര്‍ണ്ണായക തെളിവായ അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ എവിടെയെന്നതിലും, അഭിറാമിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റിന്റെ കാര്യത്തിലും ഒന്നും രണ്ടും പ്രതികള്‍ നല്‍കിയത് വ്യത്യസ്ത മൊഴികളാണ്. ഇതോടെ, ഒന്നാം പ്രതിയായ പതിനേഴുകാരനെയും, രണ്ടാം പ്രതി ഉമറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്.
കൊലപാതകത്തിന്റെ ആസൂത്രണം രണ്ടു ദിവസം മുന്‍പ് ആരംഭിച്ചെന്ന് നിലവില്‍ കസ്റ്റഡിയിലുള്ള മൂന്നാം പ്രതി ആനന്ദ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് തന്റെ ഫോണ്‍ ഒന്നാം പ്രതിക്ക് കൈമാറിയെന്നു ചോദ്യം ചെയ്യലില്‍ ആനന്ദ സമ്മതിച്ചു. കൊല്ലപ്പെട്ട അഭിറാമിന്റെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, വാച്ച് എന്നിവ കണ്ടെത്താന്‍ കൊലപാതകം നടന്ന സ്ഥലത്ത് കാട് വെട്ടി തെളിച്ചുള്ള പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.




