Uncategorized

ഇന്ത്യൻ രാഷ്ട്രീയത്തിലെ കപട മതേതരത്വം അദ്വാനി തുറന്നുകാട്ടി; ബിജെപിയും ജനസംഘവും കെട്ടിപ്പടുക്കുന്നതിൽ നിർണായക ശക്തിയായി: പ്രധാനമന്ത്രി

ഡൽഹി: ബിജെപിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച നേതാവാണ് എൽ കെ അഡ്വാനി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ രാഷ്ട്രീയത്തിലെ കപട മതേതരത്വം അഡ്വാനി തുറന്നുകാട്ടി. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിൽ മുൻ നിരയിൽ നിന്നു. പൊതുജീവിതത്തിലെ സത്യസന്ധത തെളിയിച്ച നേതാവ് എന്നും അഡ്വാനിയുടെ ജന്മദിനത്തിൽ നരേന്ദ്ര മോദിയുടെ കുറിപ്പ്. ബിജെപിയും ജനസംഘവും കെട്ടിപ്പടുക്കുന്നതിൽ അദ്വാനി നിർണായക ശക്തിയായി. അദ്വാനിയുടെ രചനകൾ ഇന്നും വായിക്കപ്പെടേണ്ടവ ആണ്. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിൽ മുൻ നിരയിൽ നിന്ന നേതാവാണ് അദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.ആർ.എസ്.എസ് പ്രചാരകനായാണ് എൽകെ അധ്വാനി പൊതുപ്രവർത്തനം ആരംഭിക്കുന്നത്. അടൽ ബിഹാരി വാജ്പേയിക്കൊപ്പം ജനസംഘത്തിലും തുടർന്ന് ബിജെപിയുടെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കാളിയായി.അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ പേരിൽ ജയിലിലായി. 1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റ് മാത്രം നേടാനായ ബിജെപി വളർച്ചയിൽ ചാലക ശക്തിയായിരുന്നു അഡ്വാനി. 1989-ൽ 85 സീറ്റുകളുമായി ബിജെപി വൻ മുന്നേറ്റം നടത്തി. 1996-ൽ 161 സീറ്റുകൾ നേടി ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വിവാദപരവുമായ അധ്യായമായി. ആ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമെന്ന് അഡ്വാനി പിന്നീട് വിശേഷിപ്പിച്ചു. അതേസമയം, രഥയാത്രയെയും അയോധ്യാ പ്രസ്ഥാനത്തെയും അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി തുടർന്നും ന്യായീകരിച്ചു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിനുള്ള അംഗീകാരമായി 2024-ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button