Uncategorized

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷകൾ ഫെബ്രുവരി 16 മുതൽ

ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പരീക്ഷകൾ ഫെബ്രുവരി 16-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് ഒൻപതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒൻപതിനും അവസാനിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10.30-നാണ് ആരംഭിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 16-ന് പെയിന്റിങ് വിഷയത്തോടെയാണ് ആരംഭിക്കുന്നത്. പ്രധാന വിഷയങ്ങളുടെ പരീക്ഷാ തീയതികൾ താഴെ പറയുന്നവയാണ്:

ഫെബ്രുവരി 17: ഗണിതം (സ്റ്റാൻഡേർഡ്, ബേസിക്)

ഫെബ്രുവരി 19: ഹോം സയൻസ്

ഫെബ്രുവരി 22: സയൻസ്

ഫെബ്രുവരി 24: കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഫെബ്രുവരി 26: ഇംഗ്ലീഷ്

ഫെബ്രുവരി 27: മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ

മാർച്ച് 3: ഹിന്ദി

മാർച്ച് 4: ഉറുദു, പഞ്ചാബി, ബംഗാളി, തമിഴ്, മറാഠി, ഗുജറാത്തി, മണിപ്പൂരി, തെലുങ്ക് തുടങ്ങിയ ഭാഷകൾ

പ്രായോഗിക പരീക്ഷകളും ഇന്റേണൽ അസസ്‌മെന്റുകളും ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 13 വരെ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകൾക്ക് ഈ സമയക്രമം ബാധകമാണ്. എന്നാൽ ശൈത്യകാല അവധിയുള്ള മേഖലകളിലെ സ്കൂളുകളിൽ പ്രായോഗിക പരീക്ഷകൾ നവംബർ ഒൻപത് മുതൽ ഡിസംബർ 19 വരെയായിരിക്കും നടക്കുക.

വിഷയം തിരിച്ചുള്ള വിശദമായ പരീക്ഷാ തീയതികളും വിവരങ്ങളും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി ലഭ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button