Uncategorized

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം ഇല്ല

അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. 94 വർഷം ഇളകാതെ നിന്ന കൻസസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ കോട്ടകൾ നീലകൊടുങ്കാറ്റിൽ തകർന്നടിഞ്ഞു.

ഒരു മാസത്തിനിടെ ഇരുപത് സംസ്ഥാനങ്ങളിലായി മുപ്പതിടങ്ങളിൽ നേരിട്ടെത്തിയ ട്രംപിനെ ജനം വിശ്വസിച്ചില്ല. യുദ്ധങ്ങളുടെ പേരിൽ ഊറ്റം കൊണ്ട് പ്രചാരണം നടത്തിയ റിപ്പബ്ലിക്കൻ ഉരുക്കുകോട്ടകളായ കൻസസിലും, ടെക്സസിലും, ഒഹാവോയിലും, അയോവയിലുമെല്ലാം അടിതെറ്റി. ജനപ്രതിനിധിസഭയിലും സെനറ്റിലും ഇനി റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷമില്ല. നീലതരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പിൽ 435 അംഗ ജനപ്രതിനിധി സഭയിൽ 250 ഓളം സീറ്റുകളിലാണ് ഡെമോക്രാറ്റുകളുടെ കുതിപ്പ്. നൂറംഗസെനറ്റിൽ ഭൂരിപക്ഷത്തിന് വേണ്ട 51 സീറ്റുകളും കടന്ന് മിന്നും വിജയം.

ഗവർണർ തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻസിന് തിരിച്ചടി. അന്താരാഷ്ട്ര ശ്രദ്ധ നേടിയ മിഷിഗണിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അബ്ദുൽ എൽ സയദ് വൻ ജയം നേടി. പാലക്കാട് കുടുംബ വേരുകളുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ വിവേക് രാമസ്വാമി ഒഹായോവിൽ ഗവർണർ തിരഞ്ഞെടുപ്പിൽ തോറ്റു. കേരളത്തിൽ വേരുകളുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമീള ജയപാൽ വാഷിംഗ്ടണിൽ നിന്ന് വമ്പൻ ജയം നേടി. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഒഴിഞ്ഞ ഒഹാവോ സെനറ്റിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് വിജയം.

പരാജയം ഉൾക്കൊണ്ട ഡോണൾഡ് ട്രംപിന്റെ പ്രതികരണം വിചിത്രം. ബാലറ്റിൽ തന്റെ പേരില്ലാത്തത് കൊണ്ടാണ് തിരിച്ചടിയെന്നാണ് പ്രതികരണം. തോറ്റെങ്കിലും വീറ്റോ അധികാരം തനിക്കുണ്ടെന്നാണ് ട്രംപിന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button