Uncategorized

സൗഹൃദം ഉപേക്ഷിച്ചതില്‍ വൈരാഗ്യം; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

വൈപ്പിന്‍: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. മാലിപ്പുറം വളപ്പ് ആര്‍എംപിചിറ തൈവേലിക്കകത്ത് ടി.എസ്. വിഷ്ണുവിനാണ് (23) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് വളപ്പ് ഗ്യാസ് ഗോഡൗണിന് സമീപത്തായിരുന്നു സംഭവം.

പരിസരവാസിയും സുഹൃത്തുമായ കെ.കെ. അജിത്ത് എന്നയാള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. പ്രതിക്ക് കൊച്ചുകുട്ടികളെ ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാല്‍ കുറച്ചുനാള്‍ മുമ്പാണ് വിഷ്ണു ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചത്.

ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നാണ് ഞാറക്കല്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിഷ്ണുവിന്‍റെ വയറിലാണ് പരിക്കേറ്റത്. വയറില്‍ കത്തി കൊണ്ട് വരയുകയായിരുന്നു. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button