പെരിയാറില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: പെരിയാറില്‍ കാണാതായ മാള സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നാം ദിനം നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. മാള കൊച്ചുകടവ് സ്വദേശി അഫ്സല് അന്‍സാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ആലുവ മഹിളാലയം പാലത്തിന് സമീപം 23ന് ഇയാളുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. ആദ്യ ദിനം യുവാവിനെ കണ്ടെത്താനായിരുന്നില്ല.
എന്നാല്‍ രണ്ടാം ദിവസത്തെ തെരച്ചിലില്‍ അങ്കമാലിയില്‍ നിന്നും കാണാതായ മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. വേങ്ങൂര്‍ കുന്നുവെട്ടിയില് ഗോപാലന്റെ മകന് ശ്രീജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
അങ്കമാലിയിലെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ശ്രീജിത്ത് പെരിയാറിലേക്ക് ചാടിയ വിവരം ആരും അറിഞ്ഞിരുന്നില്ല. കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരുവോണ ദിവസം നടത്തിയ തെരച്ചിലിലാണ് അഫ്സലിന്റെ മൃതദേഹം ലഭിച്ചത്.



