Uncategorized

തൊടുപുഴയിലെ നഴ്‌സിന്റെ ജീവനൊടുക്കൽ ശ്രമം; മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ കേസ്

തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ആശുപത്രി ജീവനക്കാർക്ക് എതിരെ ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. തീവ്രചരണ വിഭാഗത്തിൽ കഴിയുന്ന നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ഫിലിപ്പ്, എമർജൻസി ഡിപ്പാർട്മെന്റ് സൂപ്പർവൈസർ നിഷ, സ്റ്റാഫ് നേഴ്സ് അൽഫോൻസാ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേരെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രിയിൽ കടന്നു കയറി പ്രതിഷേധിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.യുഎന്‍എ യൂണിറ്റ് സെക്രട്ടറി കൂടിയായ യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലിക്കിടെയായിരുന്നു സംഭവം. മാനസിക പീഡനത്തെ തുടര്‍ന്നാണ് നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button