യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപ് പിന്തുണച്ച ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്ക് തോൽവി; ആമി ആക്ടണ് ചരിത്രവിജയം

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് പിന്തുണച്ച ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കും തോൽവി. ഓഹിയോ ഗവർണറായി ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ ആമി ആക്ടൺ. ഈ വിജയത്തിലൂടെ ഓഹിയോയുടെ ഗവർണർ പദവിയിലെത്തുന്നു ആദ്യ വനിതയായി 60 കാരിയായ ആമി ആക്ടൺ മാറി.
കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഓഹിയോയിൽ ഒരു ഡെമോക്രാറ്റിക് സ്ഥാനാർഥി ഗവർണർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ട്രംപിന്റെ പിന്തുണയോടെയായിരുന്നു വിവേക് രാമസ്വാമി മത്സരിക്കാൻ ഇറങ്ങിയത്.
പബ്ലിക് ഹെൽത്ത് ഫിസിഷ്യനും കോവിഡ്19 മഹാമാരിയുടെ സമയത്ത് ഓഹിയോയുടെ ആരോഗ്യ ഡയറക്ടറുമായിരുന്നു ആമി ആക്ടൺ. ജീവിതച്ചെലവ് കുറയ്ക്കുക, മികച്ച ആരോഗ്യസേവന ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ പ്രശ്നങ്ങൾക്ക് മുൻഗണന നൽകികൊണ്ടായിരുന്നു അവരുടെ പ്രചാരണം നടത്തിയത്. ഇന്ധനവില വർധനവും ട്രംപിന്റെ താരിഫുകളുടെ പ്രത്യാഘാതങ്ങളും അവർ ചൂണ്ടിക്കാട്ടി.
വിവേക് രാമസ്വാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ സഖ്യകക്ഷികളും ആക്ടണിനെതിരെ വിദ്വേഷ പ്രചാരണങ്ങളും മറ്റും നടത്തിയെങ്കിലും ഇതിനെ മറികടന്നാണ് ആമി ആക്ടണിന്റെ വിജയം. കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ പ്രവർത്തനങ്ങളിലൂടെ തന്നെ ഓഹിയോയിലെ ജനങ്ങൾക്ക് സുപരിചിതയായ വ്യക്തിത്വമായിരുന്നു ആമി ആക്ടൺ.




