അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരണം; പെരുമ്പാവൂരില്‍ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരില്‍ അമിതമായി ലഹരി ഉപയോഗിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ടുതാഴം പാലത്തിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസഥാന തൊഴിലാളിയുടെതാണ് മൃതദേഹമാണ് എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് മരണം എന്നാണ് പൊലിസിന്റെ നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്നും ലഹരി വസ്തുക്കളുടെ കുപ്പികളടക്കം ലഭിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മറ്റൊരു മൃതദേഹം ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
അടുത്തിടെയായി പെരുമ്പാവൂരിലെ വിവിധ മേഖലകളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതുവരെ നാലില്‍ അധികം മൃതദേഹങ്ങള്‍ പെരുമ്പാവൂരിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ദിവസങ്ങളോളം പഴക്കമുള്ള നിലയില്‍ അഴുകിയ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു.




