Uncategorized
കോഴിക്കോട് നാദാപുരത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരുക്ക്

നാദാപുരത്തിന് സമീപം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. എരഞ്ഞിക്കൽ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. പുലിയാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ചെവിക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരത്ത് നിന്നു വടകരയിലെ സ്വകാര്യ ആശുപത്രിയിലക്ക് മാറ്റിയിരിക്കുകയാണ്.റോഡിലൂടെ പോകുമ്പോൾ അജ്ഞാത ജീവി കുട്ടിയുടെ ശരീരത്തിലേക്ക് ചാടുകയായിരുന്നു. നിലവിൽ പ്രദേശത്ത് നാട്ടുകാർ തെരച്ചിൽ നടത്തുകയാണ്. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്.




