Uncategorized

മലയാലപ്പുഴ ക്ഷേത്രത്തിലെ ലക്ഷ്മി വിളക്ക് മോഷണം: തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ

പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തിൽനിന്ന് ലക്ഷ്മി വിളക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുദുനഗർ ജില്ലയിൽ ഇഞ്ചാർ വില്ലേജിൽ ശിവകാമി വെസ്റ്റ്, എ.ജെ. കോളേജിന് എതിർവശം, താമസിക്കുന്ന കാളിതാസന്റെ മകൻ മുത്തുമാരിയപ്പൻ (34) ആണ് അറസ്റ്റിലായത്.ക്ഷേത്രത്തിൽ വാച്ചറായി ജോലി ചെയ്തിരുന്ന കവിയൂർ സ്വദേശി സുരേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഒക്ടോബർ 15-ന് രാവിലെ 11.30നും ഉച്ചയ്ക്ക് 12നും ഇടയിലായിരുന്നു മോഷണം. ഏകദേശം മൂന്ന് കിലോഗ്രാം തൂക്കവും 8,000 രൂപയോളം വിലയുമുള്ള ഓട് ലക്ഷ്മി വിളക്കാണ് മോഷണം പോയത്. ഇളം നീല നിറത്തിലുള്ള ഡിസൈനോടുകൂടിയ ഷർട്ടും നീല ലുങ്കിയും ധരിച്ചെത്തിയ ആൾ മഞ്ഞ ബാഗിലാക്കി വിളക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button