Uncategorized
ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല

ദില്ലിയിൽ വായു മലിനീകരണം രൂക്ഷം. അന്തരീക്ഷ വായു ഗുണനിലവാരം (AQI) 300 കടന്ന് അതീവ മോശം അവസ്ഥയിലേക്ക് എത്തിയതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കാത്ത പഴയ വാഹനങ്ങൾക്ക് ജനുവരി 31 വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടതില്ല എന്നാണ് സർക്കാർ നിർദ്ദേശം.
ഓഫീസുകളിൽ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദ്ദേശവും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി മെട്രോ സർവീസുകൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദീപവലി കഴിയുന്നതോടെ വായു മലിനീകരണം രൂക്ഷമാകും എന്നാണ് വിലയിരുത്തൽ. ഇന്നലെ നിയന്ത്രങ്ങളോടെ ദീപാവലി ആഘോഷങ്ങക്കായി ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.



