Uncategorized

മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​ൻ​സി​പ്പ​ൽ കോർപ്പറേഷൻ ആസ്ഥാനത്ത് തീ​പി​ടി​ത്തം; ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ രേ​ഖ​ക​ൾ ക​ത്തി​ന​ശി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ൽ മീ​ര ഭ​യ​ന്ദ​ർ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും കോ​ർ​പ്പ​റേ​ഷ​ന്‍റെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന രേ​ഖ​ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചു.

ഭ​യ​ന്ദ​ർ പ്ര​ദേ​ശ​ത്തു​ള്ള എം.​ബി.​എം.​സി കെ​ട്ടി​ട​ത്തി​ൽ രാ​വി​ലെ എ​ട്ടി​നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തു​ക​യും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കു​ക​യും ചെ​യ്തു.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button