Uncategorized

‘ജയിലില്‍ പോകുമ്പോള്‍ അസുഖം, പുറത്ത് ഇറങ്ങുമ്പോള്‍ വിദേശത്ത് പോകണം; കോടതിയില്‍ ഉള്ളവര്‍ക്കും ബുദ്ധി ഉണ്ട്’; തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് തച്ചങ്കരിയെ ഹൈക്കോടതി കുടഞ്ഞത്. ജയിലില്‍ പോകുമ്പോള്‍ അസുഖം വരും, പുറത്ത് ഇറങ്ങുമ്പോള്‍ വിദേശത്ത് പോവുകയും വേണം എന്നായിരുന്നു പരാമര്‍ശം. കോടതിയില്‍ ഉള്ളവര്‍ക്കും ബുദ്ധി ഉണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു.

ശിക്ഷിക്കപ്പെട്ടതിനു ശേഷം അദ്ദേഹം ആശുപത്രിയിലായിരുന്നാലോ എന്ന് കോടതി ചോദിച്ചു. എങ്ങനെയാണ് പുറത്ത് പോയി ജോലി ചെയുക എന്നും രണ്ടും തമ്മില്‍ വൈരുധ്യം ഉണ്ടലോ എന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ കിടന്ന മുഴുവന്‍ വിവരങ്ങളും കോടതിയില്‍ ഹാജരാക്കാനാണ് നിലവില്‍ നിര്‍ദേശം. എത്ര ദിവസം ആശുപത്രിയില്‍ കിടന്നില്ല എന്നും അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഷാര്‍ജയില്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷന്‍സ് മാനേജരാണെന്നും യുഎഇയിലേയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി വേണമെന്നുമാണ് തച്ചങ്കരിയുടെ ആവശ്യം. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തേക്ക് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button