Uncategorized
ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്; ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്

കോഴിക്കോട്: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്. കോഴിക്കോട് ജെഎഫ്സിഎം കോടതിയാണ് നോട്ടീസ് അയച്ചത്. അന്വേഷണസംഘം പ്രേംകുമാറിന്റെ ചെന്നൈയിലെ വീട്ടിലെത്തി നോട്ടീസ് നൽകി. വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നെങ്കിലും നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി പ്രേംകുമാറിനെ കോടതി വിട്ടയക്കുകയായിരുന്നു. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനായി അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു.




