Uncategorized

ഫോണ്‍ ചാറ്റിന്‍റെ പേരിൽ തർക്കം, ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കൊല്ലം: ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ഇളമ്പഴന്നൂർ സമീർ മൻസിലിൽ സമീറിന്‍റെ ഭാര്യ നിഷ്നയാണ് (27) മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്ന നിഷ്ന. നിഷ്നയുടെ ഫോൺ ചാറ്റ്സംബന്ധിച്ച് സമീറുമായി തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ചാറ്റ് ചോദ്യം ചെയ്തതാണ് തർക്കങ്ങൾക് കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂളിൽ നിന്നു സമീർ കൂട്ടിക്കൊണ്ടു വന്ന നിഷ്ന വീട്ടിൽ എത്തിയ ശേഷം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട സമീർ, കുരുക്കഴിച്ചു നിഷ്നയെ ആശുപത്രിയിൽ എത്തിചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കി. ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ്. മക്കൾ: ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button