Uncategorized

കൊയിലാണ്ടി നന്തി മേല്‍പ്പാലത്തിൽ അജ്ഞാത വാഹനം ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി നന്തി മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി മൂടാടി നരങ്ങോളി കുളത്തിന് സമീപം മുത്താച്ചികണ്ടി ഷിഹാബ്(26) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 26ന് രാത്രി 10.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന യുവാക്കളുടെ ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറി കടന്നുവന്ന വാഹനം ഇടിക്കുകയായിരുന്നു.

ബൈക്ക് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഷിഹാബിനൊപ്പം ബൈക്കിലുണ്ടായിരുന്ന മൂടാടി സ്വദേശി മനൂഫിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഷിഹാബ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇടിച്ച വാഹനം കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം നടന്നുവരികയാണ്. പരേതനായ ഉസ്മാനാണ് ഷിഹാബിന്റെ പിതാവ്. മാതാവ്: സഫിയ. സഹോദരങ്ങള്‍: ഷാഹിദ്, അഷ്‌ക്കര്‍, അജ്മല്‍, മുഹ്‌സിന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button