Uncategorized

നായരായത് കൊണ്ടാണ് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; ‘താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യൻ

തിരുവനന്തപുരം: നായരായത് കൊണ്ടാണ് തനിക്ക് കെപിസിസി അധ്യക്ഷ പദവി നൽകാത്തതെന്ന് കോൺ​ഗ്രസിൻ്റെ മുതിർന്ന നേതാവും കാസർകോട് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പ്രധാന സ്ഥാനത്തുള്ളവരെല്ലാം ഈ സമുദായത്തിൽ നിന്നാണെന്നാണ് കാരണമായി പറയുന്നത്. സമുദായം നോക്കി സ്ഥാനങ്ങൾ നൽകിയിട്ട് കോൺഗ്രസിന് ഒരു പ്രയോജനവും കിട്ടിയിട്ടില്ല. താനാണ് കെപിസിസി അധ്യക്ഷനാകാൻ പൂർണ്ണമായും യോഗ്യനെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ നേർരേഖയിലാണ് ഉണ്ണിത്താൻ്റെ പ്രതികരണം.

കെസിയുടെ ആളുകളാണെന്ന് പറഞ്ഞ് ചിലർ നടത്തുന്ന പ്രസ്താവനകൾ അദ്ദേഹത്തിന് ദോഷമുണ്ടാക്കുന്നു. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണിത്. കൂടെ നടന്ന് അദ്ദേഹത്തെ വിവാദത്തിലാക്കാൻ ശ്രമിക്കുകയാണ്. ഇതൊന്നും കെസി വേണു​ഗോപാൽ അറിഞ്ഞിട്ടല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button