Uncategorized

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിന് പിന്നാലെ കായിക അധ്യാപകനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെന്ന ആരോപണം ഉന്നയിച്ച കായിക അധ്യാപകൻ ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണമാണെന്നും ജിജോ ജെയിംസിനെ സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയാണ് ജിജോ ജെയിംസ്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആരോപണം ഉന്നയിച്ചതിന് പിന്നാലെ സ്ഥലത്ത് സംഘർഷം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button