Uncategorized

ചേരാനല്ലൂർ അപകടം: തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് അഡീഷണൽ ജഡ്ജി, ‘കുട്ടിയുടെ ക്ഷേമം പ്രധാനം, തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല’

കൊച്ചി: ചേരാനല്ലൂർ അപകടക്കേസിൽ തന്‍റെ പേരിൽ നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിയായ 17കാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജി. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം. താൻ ഉറങ്ങിക്കിടക്കുകയായിരുന്നു. മകനായ 17കാരന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല. കാർ തന്‍റെ പേരിൽ ആയതിനാൽ നരഹത്യ ചുമത്താൻ ആകില്ല. പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ചെയ്തുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡീഷണൽ ജഡ്ജി വ്യക്തമാക്കി.

അതിനാൽ അറസ്റ്റ് ആവശ്യമില്ലെന്നാണ് അഡീഷണൽ ജഡ്ജിയുടെ വാദം. കേസിൽ അറസ്റ്റിന് സാധ്യത ഉണ്ടെന്നും ജഡ്ജി അപേക്ഷയിൽ ചൂണ്ടിക്കാട്ടി. താൻ ഉറങ്ങിക്കിടക്കുമ്പോൾ മകൻ രഹസ്യമായി കാർ കൊണ്ടുപോയതാണ്. പൊലീസ് സ്റ്റേഷനിൽ പോയത് അച്ഛൻ എന്ന നിലയിലാണ്, അല്ലാതെ ജുഡീഷ്യൽ ഓഫീസറെന്ന നിലയിൽ അല്ല. സെഷൻസ് ജഡ്ജിന്‍റെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിൽ പോയതിന് ഹൈക്കോടതി തന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. താൻ വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജിയുടെ അനുമതി ലഭിക്കാൻ സമയം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉടൻ സ്റ്റേഷനിലേക്ക് പോയതെന്നും അഡീഷണൽ ജഡ്ജി വിശദീകരിച്ചു.

കുട്ടിയുടെ ജാമ്യം റദ്ദാക്കാൻ സംസ്ഥാനം നീക്കം നടത്തുന്നുണ്ട്. ജെ ജെ ആക്ട് 12-ാം വകുപ്പ് പ്രകാരമാണ് കുട്ടിക്ക് ജാമ്യം കിട്ടിയത്. കുട്ടിയുടെ ക്ഷേമം ആണ് പ്രധാനം. തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. അന്വേഷണത്തിനായി ഇനി ഒന്നും ബാക്കിയില്ല. പ്രായപൂർത്തിയാവാത്ത കുട്ടി രഹസ്യമായി വാഹനം കൊണ്ടുപോയതിൽ രക്ഷിതാവിന് അറിവുണ്ടായിരുന്നതായി കണക്കാക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അഡീഷണൽ ജഡ്ജിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button