Uncategorized
കന്നുകാലികളെ വെടിവച്ചുകൊന്ന് ഇറച്ചി കടത്തി: പ്രതി പിടിയിൽ

കൊല്ലം: ഏരൂർ ഓയിൽപാം എസ്റ്റേറ്റിൽ അതിക്രമിച്ചുകയറി കന്നുകാലികളെ വെടിവച്ചുകൊന്ന് ഇറച്ചി കടത്തിയ സംഘത്തിലെ പ്രതി പൊലിസ് പിടിയിലായി. ആയിരനല്ലൂർ സ്വദേശി സജു സാബുവാണ് (27)പിടിയിലായത്.ഏരൂർ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, അസിസ്റ്റന്റ് പൊലിസ് സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സിവിൽ പൊലിസ് ഓഫീസർ മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




