Uncategorized

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; നിയമസഭയിൽ ചോദ്യവുമായി വി മുരളീധരൻ, മറുപടി നൽകി മന്ത്രി പികെ ബഷീർ

.
തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിയമസഭയിൽ മറുപടി നൽകി മന്ത്രി പികെ ബഷീർ. ബിജെപി അംഗങ്ങളുടെ ചോദ്യങ്ങൾക്കാണ് പികെ ബഷീർ മറുപടി നൽകിയത്. വിജിലൻസിന്റെ പുതിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്നത്തെ വകുപ്പ് സെക്രട്ടറിയുടെ നടപടികളിലൂടെ സർക്കാറിന് കോടികളുടെ നഷ്ടവും ഉണ്ടായെന്ന് പികെ ബഷീർ പറഞ്ഞു.

ഗ്യാനേഷ് കുമാർ ഈ പദവി വഹിച്ച ശേഷം ഒട്ടേറെ ഉന്നത പദവികൾ വഹിച്ചുവെന്നായിരുന്നു വി മുരളീധരൻ്റെ മറുപടി. ഗ്യാനേഷ് കുമാർ കേന്ദ്രത്തിലേക്ക് പോയത് സംസ്ഥാന സർക്കാറിന്റെ അനുമതിയോടെ ആയിരുന്നോ. അതോ കേന്ദ്രം നേരിട്ട് നിയമിക്കുകയായിരുന്നോയെന്നും മുരളീധരൻ ചോദിച്ചു. 20 വർഷം മുമ്പുള്ള കാര്യങ്ങളാണെന്നും ഞാനന്ന് എംഎൽഎ പോലുമല്ലെന്ന് പികെ ബഷീർ മറുപടി പറഞ്ഞു. പരിശോധിച്ച ശേഷമേ ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാൻ പറ്റൂവെന്നും പികെ ബഷീർ പറഞ്ഞു. എന്നാൽ ഉപചോദ്യം ചോദിക്കാൻ രാജീവ്‌ ചന്ദ്രശേഖർ സഭയിൽ ഉണ്ടായിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button