Uncategorized

പ്രവാസി ആവശ്യങ്ങൾ പരിഹരിക്കുക ലക്ഷ്യം; മുഖ്യമന്ത്രിയുമായി കുടിക്കാഴ്ച നടത്തി പ്രവാസി ലീ​ഗൽ സെൽ

പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളം മുഖ്യമന്ത്രി വി ഡി സതീശനുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. പ്രവാസികാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. പ്രവാസി ക്ഷേമം, പുനരധിവാസം, സാമൂഹ്യസുരക്ഷ, ആരോഗ്യപരിരക്ഷ, തൊഴിൽ, നിക്ഷേപം, പുനസംയോജനം തുടങ്ങിയ പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാരിന്റെ നയപ്രഖ്യാപനത്തിലും സംസ്ഥാന ബജറ്റിലും ഉൾപ്പെടുത്തണമെന്നും പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്ന സമഗ്ര പ്രവാസി നയരൂപീകരണം നടത്തണമെന്നും പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
പ്രവാസികളിൽ നിന്നും ശേഖരിച്ച പെൻഷൻ സംബന്ധമായ 135 വ്യക്തിഗത പരാതികൾ മുഖ്യമന്ത്രിക്ക് കൈമാറി. നിയമവും പദ്ധതി ചട്ടങ്ങളും പാലിക്കാതെ പ്രവാസി ക്ഷേമബോർഡ് കൈക്കൊണ്ട പരാതികൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് പിഎൽസി അഭ്യർത്ഥിച്ചു.

പ്രവാസി നിക്ഷേപവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കോർപ്പറേഷൻ രൂപീകരിക്കുക, മടങ്ങിയെത്തിയ പ്രവാസികൾക്ക് മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തുക, സർക്കാർ പങ്കാളിത്തത്തോടെ പ്രവാസികൾക്ക് കെയർ ഹോമുകൾ രൂപീകരിക്കുക, ഡിജിറ്റൽ സംവിധാനങ്ങളും SOP (Standard Operating Procedure)-യും തയ്യാറാക്കി നിർദ്ദിഷ്ട പ്രവാസി പോലീസ് സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കുക, ക്ഷേമനിധി അംഗത്വത്തിന് നിലവിലുള്ള 60 വയസ്സ് പ്രായപരിധി എടുത്തുകളയുക, ലോകകേരളസഭയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും വർഷത്തിലൊരിക്കലെങ്കിലും പ്രവാസി സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുക, എൻ ആർ ഐ കമ്മീഷൻ നിയമം ഭേദഗതി ചെയ്ത് സമഗ്രമായി പരിഷ്കരിക്കുക, പ്രവാസി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുക, സൗദി അറേബ്യായിലെ നാസ്സർ അൽ ഹാജിരി കമ്പനി ജീവനക്കാരുടെ സർവീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നടപടിയെടുക്കുക തുടങ്ങിയ 13 ആവശ്യങ്ങൾ അടങ്ങിയ നിവേദനവും മുഖ്യമന്ത്രിക്ക് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button