Uncategorized
വാതിലിനടിയിലൂടെ വെള്ളം പുറത്തേക്ക്, അയൽക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഹോട്ടലിലെ ഷെഫും ഭാര്യയും രണ്ടുവയസ്സുള്ള കുഞ്ഞും വീട്ടിൽ മരിച്ചനിലയിൽ

ഹൈദരാബാദ്: ദമ്പതിമാരെയും രണ്ടുവയസ്സുള്ള മകളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശികളായ ഗോപിനാഥ്(31) ഭാര്യ സാമന്ത(26) മകൾ സ്നിഗ്ധ എന്നിവരാണ് മരിച്ചത്. കുകട്പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് ലഭിച്ചതായും മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പിലുണ്ടെന്നും പൊലീസ് പറഞ്ഞു.
ഹൈദരാബാദിലെ ഒരു ഹോട്ടലിൽ ഷെഫായി ജോലിചെയ്യുകയായിരുന്നു ഗോപിനാഥ്. ഇതിനുപുറമേ പിസ ഡെലിവറി എക്സിക്യൂട്ടിവായും ജോലിചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ദമ്പതിമാരുടെ വീട്ടിലെ വാതിലിനടിയിലൂടെ പുറത്തേക്ക് വെള്ളമൊഴുകുന്നത് അയൽക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.




