Uncategorized

ബോട്ടിലിരുന്ന് വെള്ളത്തിലുള്ള സ്രാവിനെ താലോലിക്കാനാഞ്ഞ് യുവതി, തലനാരിഴയ്ക്ക് അക്രമത്തിൽ നിന്നും രക്ഷപ്പെട്ടു

ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് കൈ നീട്ടി തൊടാൻ ശ്രമിച്ച യുവതിയെ അക്രമിക്കാനാഞ്ഞ് സ്രാവ്. ജോർജിയയിലെ ടൈബി ഐലൻഡിന് സമീപം സമുദ്ര ഗവേഷണ ബോട്ടിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൊടാൻ ശ്രമിച്ച യുവതിയെ പെട്ടെന്ന് തിരിഞ്ഞ് ആക്രമിക്കാൻ ആഞ്ഞടുക്കുകയായിരുന്നു ​ഗ്രേറ്റ് വൈറ്റ് ഷാർക്ക്.

വിമുക്ത ഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമായി സൗജന്യ ഫിഷിം​ഗ് ട്രിപ്പുകൾ സംഘടിപ്പിക്കുന്ന സംഘടനയായ ‘നോട്ട് ലക്കി ഫിഷിംഗി’ന്റെ സ്ഥാപകനും മുൻ ആർമി റെഞ്ചറുമായ ജിമ്മി ലീ ആർമൽ ആണ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സ്രാവുകളിൽ ടാഗ് ഘടിപ്പിക്കുന്ന ഗവേഷണ യാത്രയ്ക്കിടെയായിരുന്നു ഈ സംഭവം. സ്രാവുകളുടെ സഞ്ചാരപഥവും ജീവിതരീതികളും പഠിക്കുന്നതിനായാണ് അവയെ പിടിച്ച് ടാഗ് ചെയ്ത് തിരികെ വിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button