Uncategorized

ബെംഗളൂരു അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു, കാരണം തേടി അന്വേഷൺ തുടങ്ങി പൊലീസ്

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി മഹേഷ് പിയു കോളേജ് വിദ്യാർത്ഥിയായ യോഗേഷ് ആണ് മരിച്ചത്. കോളേജിൽ നിന്ന് വിളിച്ചിറക്കിയ അഞ്ചംഗ സംഘമാണ് യോഗേഷിനെ ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി, യോഗേഷിനെ കൂട്ടുകാരൻ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വെസ്റ്റ് സോൺ ഡിസിപി യതീഷ് പറഞ്ഞു.ബെംഗളൂരു നഗരത്തെ നടുക്കി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പട്ടാപ്പകൽ കൊലപാതകം അരങ്ങേറിയത്. അന്നപൂർണേശ്വരി നഗറിലെ നാഗർഭാവിയിലാണ് കോളേജ് വിദ്യാർത്ഥി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കോളേജിൽ ക്ലാസിലിരിക്കുകയായിരുന്ന യോഗേഷിനെ അഞ്ചംഗ സംഘം പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ അക്രമികൾ ഒളിപ്പിച്ചു വെച്ചിരുന്ന മാരകായുധങ്ങളുമായി യോഗേഷിനെ ആക്രമിച്ചു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. കോളേജിനോട് ചേർന്നുള്ള ഒരു ജിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും യോഗേഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുമാണ് അന്നപൂർണേശ്വരി നഗർ പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button