അപകടകരമായ രീതിയിൽ കാറുമായി ചീറിപ്പാഞ്ഞ് 16കാരൻ; വാഹനത്തിൽ ഉള്ളവരെല്ലാം പ്രായപൂർത്തിയാകാത്തവർ

പത്തനംതിട്ടയിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ കാറോടിച്ച സംഭവത്തിൽ 16 കാരൻ ഉൾപ്പെടെ പിടിയിൽ. കാറിൽ ഒപ്പമുണ്ടായിരുന്നവരെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. സംഭവത്തിൽ കാർ ഉടമയായ 16 കാരന്റെ അമ്മക്കെതിരെ പൊലീസ് കേസ് എടുത്തു.

കൊച്ചി ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച ആഢംബം വാഹനം ഇടിച്ച് മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽമാറുംമുൻപാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മരണപ്പാച്ചിൽ. അതേസമയം ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രതിയായ 17 കാരൻ്റെ പിതാവായ ജില്ലാ അഡീഷണൽ ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ ഇന്ന് സമീപിക്കുന്നുണ്ട്. ജഡ്ജിയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുക.