Uncategorized

കാറിലെ കറക്കവും റീൽസും; ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് 16-കാരൻ, രക്ഷകർത്താവിനെതിരെയും കേസ്

പത്തനംതിട്ട: 16 വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. അടൂർ പൊലീസ് ആണ് കേസെടുത്തത്. 16കാരൻ ഓടിച്ച കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസ്. മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സമയങ്ങളിൽപ്പോലും വിദ്യാർത്ഥി കാറിൽ കറങ്ങി. വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 16കാരൻ കുടുങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button