Uncategorized

‘പ്രതി മരിച്ചിട്ടും ഇരയുടെ കുടുംബത്തെ കൈവിടാത്ത നീതിബോധം’; ശ്രദ്ധേയമായി ബത്തേരി ഡിവൈ‍എസ്‍‍പിയുടെ പോസ്റ്റ്

‘നീതിയുടെ മഹത്വം കുറ്റക്കാരനെ ശിക്ഷിക്കുന്നതിൽ മാത്രമല്ല; ദുരിതമനുഭവിച്ചവരെ മറന്നുപോകാതിരിക്കുന്നതിലുമുണ്ട്. ഒരു ന്യായാധിപന്റെ കരുണ, ഒരു അന്വേഷണത്തിന്റെ അർഥം…’ ശ്രദ്ധേയമായി ബത്തേരി ഡിവൈഎസ്‍പി അബ്ദുൾ കരീം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റ്. മാനന്തവാടി സി.ഐ ആയിരിക്കുമ്പോഴുണ്ടായ അന്വേഷണത്തിന്റെ അനുഭവമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. പ്രതി മരണപ്പെട്ടപ്പോഴും എങ്ങനെയാണ് കോടതി ഇരയുടെ കുടുംബത്തോട് നീതി പുലർത്തിയത് എന്നാണ് പോസ്റ്റിൽ പറയുന്നത്.

അനുഭവം വായിക്കാം;

ചില അന്വേഷണങ്ങൾ അവസാനിക്കുന്നത് കുറ്റപത്രത്തിലല്ല; മനുഷ്യന്റെ മനസ്സാക്ഷിയിലാണ്. ഒരു കേസ് ഡയറിയിലെ വരികൾക്കപ്പുറം ചില ജീവിതങ്ങളുണ്ട്. തെളിവുകളുടെ പട്ടികയ്ക്കപ്പുറം ചില കണ്ണീരുകളുണ്ട്.നിയമവകുപ്പുകൾക്കപ്പുറം, ആരും കേൾക്കാതെ പോകുന്ന ചില നിലവിളികളുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്റെ മേശപ്പുറത്ത് എത്തുന്ന ഓരോ കേസും കേവലം ഒരു കുറ്റകൃത്യത്തിന്റെ വിവരണമല്ല. ചിലത് ഒരു മനുഷ്യജീവിതത്തിന്റെ തകർച്ചയാണ്. ചിലത് തിരിച്ചുപിടിക്കാനാവാത്ത നഷ്ടങ്ങളുടെ ചരിത്രമാണ്. മറ്റുചിലത്, സമൂഹം ഏറ്റവും ദുർബലരായ മനുഷ്യരോട് എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഓർമപ്പെടുത്തലും.

ഞാൻ മാനന്തവാടി സി.ഐ ആയിരിക്കുമ്പോൾ അന്വേഷിച്ച ഈ കേസും അത്തരമൊരു വേദനയുടെ അധ്യായമായിരുന്നു. ഗർഭാവസ്ഥയിലുള്ള ഒരു സ്ത്രീയും അവരുടെ ഗർഭസ്ഥ ശിശുവും മരണപ്പെടുന്നു. അസ്വാഭാവികമായ മരണത്തിൽ കേസ്.

ബൗദ്ധിക വൈകല്യമുള്ള ഒരു സ്ത്രീ. (പേര് പരാമർശിക്കുന്നില്ല. നിയമപരമായി തെറ്റ്) സ്വന്തം നിസ്സഹായതയെപ്പോലും പ്രതിരോധിക്കാൻ കഴിയാത്ത ഒരു ജീവിതം. അവൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്നും വിഷബാധയെത്തുടർന്ന് മരിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ. ഒടുവിൽ, നീതിയുടെ അന്തിമവിധി കേൾക്കാൻ കാത്തുനിൽക്കാതെ ആ ജീവൻ പൊലിഞ്ഞു.

മാനസികമായി വെല്ലുവിളി നേരിടുന്ന വിവാഹമോചിതയായ ഒരു സ്ത്രീയെ സഹായിയുടെ രൂപത്തിൽ ഒപ്പം കൂടി ചൂഷണം ചെയ്ത് ലൈംഗികമായി ഉപയോഗിച്ച് ഗർഭിണി ആയി എന്നറിഞ്ഞപ്പോൾ ഇഷ്‌ടപ്പെട്ട ജ്യൂസിൽ വിഷപദാർത്ഥമായ കീടനാശിനി കലർത്തി സ്ത്രീയെയും ഉദരത്തിലെ ആറ് മാസം പ്രായമായ ജീവൻ്റെ തുടിപ്പിനെയും കൊല ചെയ്ത ക്രൂര പ്രവൃത്തി…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button