Uncategorized
കേരള സ്കൂൾ കായികമേള: പ്രഭാത ഭക്ഷണത്തിൽ പുഴു, പരാതി നൽകി രക്ഷിതാക്കൾ

കോഴിക്കോട് വച്ച് നടക്കുന്ന കേരള സ്കൂൾ കായികമേളയിൽ സംഘാടകരുടെ അനാസ്ഥ തുടരുന്നു. ഇന്ന് നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ഇന്ന് നൽകിയ പ്രഭാത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തിൽ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. പുട്ടും കടലയും ആയിരുന്നു ഇന്നത്തെ പ്രഭാത ഭക്ഷണം. അതേസമയം, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി എന്നുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഷംസുദ്ദീൻ പറഞ്ഞു.മാപ്പുകൾ കാണുക
കഴിഞ്ഞ ദിവസവും ഭിന്നശേഷി കുട്ടികളുടെ താമസ സ്ഥലത്ത് ഭക്ഷണ വിതരണം നടത്തേണ്ട വാഹനം ഭക്ഷണം നൽകാതെ തിരിച്ചു പോയത് വിവാദമായിരുന്നു. ആദ്യ ദിവസം കായികമേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്കും പരിശീലകർക്കും ഉൾപ്പെടെ ഭക്ഷണം ലഭിക്കാൻ വൈകിയിരുന്നു. മാധ്യമപ്രവർത്തകർക്കും ഒഫീഷ്യൽസിനുമുള്ള ഭക്ഷണവിതരണവും തടസപ്പെട്ടിരുന്നു.




