Uncategorized

പിണറായിയുടെ ഡ്രൈവര്‍ക്ക് പൊലീസ് മര്‍ദനമേറ്റിട്ടില്ല; അനൂപിന്റെ പരാതിയില്‍ റെയില്‍വേ പൊലീസിന്റെ റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന പരാതിയിൽ ഡ്രൈവർ അനൂപിന് മർദനമേറ്റിട്ടില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ എസ്‌പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവറും പൊലീസുകാരും തമ്മിലുണ്ടായത് വാക്കുതർക്കം മാത്രമാണെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ പരാതിയിൽ കേസെടുക്കാൻ സാധ്യതയില്ലാതായി.
ഈ മാസം ആദ്യമാണ് പരാതിയുമായി ഡ്രൈവർ പി.കെ. അനൂപ് മർദിച്ചെന്ന പരാതിയുമായി എത്തിയത്. പൊലീസുകാർ കഴുത്തിന് പിടിച്ച് തള്ളിയെന്നായിരുന്നു അനൂപിന്റെ ആരോപണം. തുടർന്ന് ഡിജിപിക്ക് അനൂപ് പരാതി നൽകി. റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്.

പിണറായി വിജയൻ്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയൻ എന്നീ പൊലീസുകാരാണ് മർദിച്ചതെന്നും അനൂപ് പറഞ്ഞിരുന്നു. ‘വണ്ടി എടുത്ത് മാറ്റെടാ’ എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയിൽ പറയുന്നു. എകെജി സെൻ്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയൻ ഉപയോഗിക്കുന്നത് എകെജി സെൻ്ററിലെ വാഹനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button