Uncategorized
എസ്എംഎ മരുന്ന് വിവാദം: പാവപ്പെട്ട കുട്ടികൾക്ക് മരുന്ന് വില കുറച്ച് വിറ്റതിൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി, ആരോഗ്യവകുപ്പിന് പ്രശംസ

തിരുവനന്തപുരം: ഇന്ത്യൻ നിര്‍മിത എസ്എംഎ മരുന്ന് വിൽപ്പനയിൽ പ്രതിപക്ഷ ആരോപണം തള്ളിയും ആരോഗ്യ വകുപ്പിനെ പ്രശംസിച്ചും മുഖ്യമന്ത്രി വി ഡി സതീശന് നിയമസഭയില്‍. പാവപ്പെട്ട കുട്ടികൾക്ക് മരുന്ന് വിലകുറച്ച് വിറ്റതിന് എന്താ കുഴപ്പമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. 12 ദിവസത്തെ മരുന്ന് ആറരലക്ഷം 15000 രൂപയായതാണോ പ്രതിപക്ഷത്തിന് കുഴപ്പമെന്ന് ചോദിച്ച മുഖ്യമന്ത്രി, ഈ വിഷയത്തില്‍ ആരോഗ്യ മന്ത്രിയെയും വകുപ്പിനേയും അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മരുന്ന് വാങ്ങിയതിൽ 50 കോടി ഇനിയും കൊടുക്കാനുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ സഭയില്‍ പറഞ്ഞു. എസ്എംഎ മരുന്ന് വിലകുറച്ച് തന്നെ നൽകും. മന്ത്രിയായപ്പോ മരുമകളെ കുക്കായി വയ്ക്കുന്ന ശീലമൊന്നും ഇല്ലെന്ന് ആരോഗ്യമന്ത്രി സഭയില്‍ വിമര്‍ശിച്ചു.




