Uncategorized

വഴിയടച്ച് ജണ്ട സ്ഥാപിക്കാൻ നീക്കം : പഞ്ചായത്ത്‌ ഭരണസമിതി ഇടപെടലിൽ പരിഹാരം.

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കർഷകനായ സ്റ്റാൻലി വെള്ളകല്ലുങ്കലിന്റെ ഭൂമിയിലേക്കുള്ള വഴിയടച്ച് ജണ്ട സ്ഥാപിക്കാൻ ശ്രമം നടത്തിയത്.

വർഷംമുൻപ് വനംവകുപ്പ് ഏലപ്പീടികയിലെ കർഷകനായ സ്റ്റാൻലിയുടെ ഭൂമിയിൽ ജണ്ട സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചോളം വർഷത്തെ പോരാട്ടത്തിനൊടുവിൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് പഞ്ചായത്ത്‌ ഭരണസമിതിയുടെ ഉൾപ്പെടെ ഇടപെടലിനെ തുടർന്ന്, വനംവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജണ്ട പൊളിച്ച് നീക്കിയത്.

പൊളിച്ച് നീക്കിയ ജണ്ട അതിർത്തി നിച്ഛയിച്ച് മാറ്റി സ്ഥാപിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു.

അപ്പോഴാണ് കർഷകന്റെ ഭൂമിയിലേക്കുള്ള വഴി പൂർണമായും തടസ്സപ്പെടുന്ന വിധത്തിൽ ഡിജിറ്റൽ റീസർവേയിൽ അതിർത്തി നിച്ഛയിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.

തുടർന്നാണ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ത്രേസ്യ പോൾ, വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ, വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ സിനോ ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വിനോയ് ജോർജ്, വാർഡ് മെമ്പർമാരായ ജിബിൻ ജെയ്സൺ, ജിൽസൺ മാത്യു എന്നിവർ സ്ഥലത്ത് എത്തുകയും ജില്ലാ വനംവകുപ്പ് മേധാവിയുമായി ഫോണിൽ ചർച്ച നടത്തുകയുയായിരുന്നു.

ചർച്ചയിൽ വഴി തടസ്സപ്പെടാത്ത വിധത്തിൽ ജണ്ട താത്കാലികമായി മാറ്റി സ്ഥാപിക്കാനും
വരും നാളുകളിൽ സബ് ഡിവിഷൻവഴി കർഷകന്റെ ഭൂമിയുടെ അതിർത്തി നിച്ഛയിച്ച് യഥാർത്ഥ സ്ഥാനത്ത് ജണ്ട സ്ഥാപിക്കാനും തീരുമാനിക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button